ഹൈദരാബാദിൽ തഹസിൽദാരുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപ പിടികൂടി - ആന്‍റി കറപ്ഷൻ ബ്യൂറോ
കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആന്‍റി കറപ്ഷൻ ബ്യൂറോ തഹസിൽദാരുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്
ഹൈദരാബാദിൽ തഹസിൽദാരുടെ വീട്ടിൽ നിന്നും ഒരു കോടി രൂപ കണ്ടെടുത്തു
ഹൈദരാബാദ്:മേഡ്‌ചൽ-മൽക്കാജ്‌ഗിരി ജില്ലയിലെ കീസാര ഗ്രാമത്തിലെ തഹസിൽദാരായ എർവ ബാലരാജു നാഗരാജുവിന്‍റെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ പിടികൂടി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആന്‍റി കറപ്ഷൻ ബ്യൂറോ ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഹകരണത്തിന് തഹസിൽദാർ തയ്യാറായതിനെ തുടർന്ന് ഒരു കോടി രൂപ നൽകുകയായിരുന്നു. ഒരു കോടിയിൽ ഭൂരിഭാഗവും 500ന്‍റെ നോട്ടുകളായിരുന്നു ഉണ്ടായത്. തഹസിൽദാരുടെ ഓഫിസിലും എ.സി.ബി റെയ്‌ഡ് നടത്തി.