ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മാനേജിങ് ഡയറക്ടർമാരുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാൻ ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിലൂടെ അവലോകന യോഗം ചേർന്നു. കൊളാറ്ററൽ ഫ്രീ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പ്രകാരം എംഎസ്എംഇകൾക്ക് വായ്പ നൽകുന്നത് തുടരാൻ ധനമന്ത്രി ആവശ്യപ്പെട്ടു. മറ്റ് ബിസിനസുകളുടെ ക്രെഡിറ്റ് ആവശ്യകതകൾ കൂടി നിറവേറ്റാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു.
എംഎസ്എംഇകൾക്ക് വായ്പ നൽകുന്നത് തുടരാന്‍ പൊതുമേഖലാ ബാങ്കുകളോട് ധനമന്ത്രി നിർമല സീതാരാമൻ
അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പ്രകാരം 20,000 കോടി രൂപ അനുവദിച്ചതിന് ധനമന്ത്രി ബാങ്കുകളെ അഭിനന്ദിച്ചു
അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പ്രകാരം 20,000 കോടി രൂപ അനുവദിച്ചതിന് ധനമന്ത്രി ബാങ്കുകളെ അഭിനന്ദിച്ചു. ആത്മനിർഭർ ഭാരത് പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കൊവിഡ് എമർജൻസി ക്രെഡിറ്റ് ഫെസിലിറ്റി എംഎസ്‌എംഇകളെ മാത്രമല്ല എല്ലാ കമ്പനികളെയും ഉൾക്കൊള്ളുന്നുവെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് രോഗവ്യാപനവും രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി ബാങ്കുകൾ യോഗ്യരായ എംഎസ്എംഇകൾക്ക് മൊത്തത്തിൽ മൂന്ന് ലക്ഷം കോടി രൂപ വരെ കൊളാറ്ററൽ ഫ്രീ വായ്പ നൽകും.