കേദാർനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ - കേദാർനാഥ്
പൂജാരി മഹാരാഷ്‌ട്രയിൽ നിന്നും ഉത്തരാഖണ്ഡിലെത്തിയതിനെ തുടർന്നാണ് ക്വാറന്‍റൈൻ ഏർപ്പെടുത്തിയത്
ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ ഏർപ്പെടുത്തി. പൂജാരിയുടെ സഹായികളായ പത്ത് പേരെയും നിരീക്ഷണത്തിലാക്കി. പ്രത്യേക അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രധാന പൂജാരിയായ ഭീമശങ്കർ മഹാരാഷ്‌ട്രയിൽ നിന്നും ഉത്തരാഖണ്ഡിലെത്തിയത്. മറ്റൊരു സംസ്ഥാനത്ത് നിന്ന് എത്തിയതിനെ തുടർന്നാണ് പൂജാരിയെ കൊവിഡ് നിർദേശപ്രകാരം 14 ദിവസത്തെ ക്വാറന്‍റൈനിലാക്കിയത്. പൂജാരിക്ക് കേദാർനാഥ് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കുമോയെന്ന് സർക്കാർ തീരുമാനിക്കുമെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഗിണ്ടിയൽ പറഞ്ഞു. ഉത്തരാഖണ്ഡിൽ ഇതുവരെ 44 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.