ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി സംസ്ഥാനങ്ങൾ. ലോക്ക് ഡൗൺ നിലനില്‍മ്പോഴും നിരവധിപ്പേരാണ് നിരത്തുകളില്‍ ഉള്ളത്. ഇവര്‍ക്ക് മുന്നറിയിപ്പുമായാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു രംഗത്തെത്തിയത്. സംസ്ഥാനത്ത് 36 കൊവിഡ് കേസുകൾ ഉണ്ടെന്നും ഇതില്‍ ഒരാൾ രോഗ വിമുക്തനായതായും ഉന്നതല യോഗത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ ലംഘിച്ചാല്‍ വെടിവെക്കും; മുന്നറിയിപ്പുമായി ചന്ദ്രശേഖര റാവു
സംസ്ഥാനത്ത് 36 കൊവിഡ് കേസുകൾ ഉണ്ടെന്നും ഇതില്‍ ഒരാൾ രോഗ വിമുക്തനായതായും ഉന്നതല യോഗത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനെതിരെയുള്ള പോരാട്ടതിന്‍റെ നിർണായക ഘട്ടത്തിലാണ് രാജ്യമെന്നും ജനങ്ങൾ ഇനിയും സഹകരിച്ചില്ലെങ്കില്‍ വെടിവെക്കാനുള്ള ഉത്തരവിറക്കുമെന്നും അതിന് തന്നെ പ്രേരിപ്പിക്കരുതെന്നും കെസിആര്‍ പറഞ്ഞു. അതേ സമയം, പകല്‍ സമയങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകൾ വൈകിട്ട് ആറ് മണിക്ക് മുമ്പ് അടക്കണമെന്നും ആറ് മണിക്ക് ശേഷം ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യങ്ങൾ മുതലെടുത്ത് പച്ചക്കറികൾക്കും അവശ്യവസ്തുക്കളുടെയും വില കുത്തനെ ഉയര്‍ത്തി പൂഴ്ത്തി വെപ്പ് നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷങ്ങൾ കണക്കിലെടുത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും കെസിആര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വീട്ടിലിരുത്താൻ അതാത് സ്ഥലങ്ങളിലെ ജന പ്രതിനിധികൾ ശ്രദ്ധിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു.