കേരളം

kerala

ETV Bharat / bharat

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം - എണ്ണപ്പാടം

സ്വദേശികളും വിദേശികളുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം.

ഇന്ത്യക്കാര്‍ സുരക്ഷിതര്‍

By

Published : Jun 30, 2019, 10:10 PM IST

ന്യൂഡല്‍ഹി: കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി. പ്രാദേശിക ഭരണകൂടവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ടെന്നും വിശദീകരണം. എണ്ണപ്പാടത്തുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം.

ലബനീസ് തൊഴിലാളി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത ചിത്രത്തെ ചൊല്ലി ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെബനീസ് തൊഴിലാളി കസാഖിസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്നുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളുടെ രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് കസാഖിസ്ഥാന്‍ സ്വദേശികള്‍ വിദേശ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. മലയാളികള്‍ അടക്കം നൂറ്റിഅമ്പതോളം ഇന്ത്യക്കാരാണ് കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിയത്.

ABOUT THE AUTHOR

...view details