ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. ഗ്രാമമുഖ്യൻ സാഞ്ചി റാം, പർവേഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ എന്നിവർക്കാണ് ജീവപര്യന്തം. എസ്ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവുശിക്ഷയും വിധിച്ചു. പഠാൻകോട്ട് ജില്ല സെഷന്‍സ് കോടതിയണ് ശിക്ഷ വിധിച്ചത്.
കത്വ ബലാത്സംഗ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം - kathua rape case
നാടോടി സമുദായമായ ബഖര്‍വാലകളെ കഠ്‍വയിലെ രസാന ഗ്രാമത്തില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
കത്വ ബലാത്സംഗ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണുളളത്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. 2018 ജനുവരിയിലായിരുന്നു രാജ്യ വ്യപക പ്രതിഷേധത്തിനിടയാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്. പെൺകുട്ടിയെ പ്രാർഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്യുകയും ഏഴ് ദിവസത്തോളം ബന്ധിയാക്കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Last Updated : Jun 10, 2019, 11:06 PM IST