കേരളം

kerala

ETV Bharat / bharat

കത്വ കേസ് :അന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം - kathua rape case

കേസിലെ സാക്ഷികൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്

കത്വ കേസ് :അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

By

Published : Oct 23, 2019, 6:50 AM IST

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ജമ്മുവിലെ ഫസ്റ്റ് ക്ളാസ് ജുഡാഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. എസ്എസ്‌പി ആര്‍കെ ജാലിയ, എഎസ്‌പി പീര്‍സാദ നവീദ്, ഡെപ്യുട്ടി സൂപ്രണ്ടുമാരായ ശേതാംബരി ശര്‍മ, നിസാര്‍ ഹൂസൈന്‍, സബ് ഇന്‍സ്‌പെക്‌റ്റര്‍മാരായ ഉര്‍ഫാന്‍ വാണി, കേവാൾ കിഷോര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം. കേസിലെ സാക്ഷികൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. 2018 ജനുവരിയിലാണ് കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായ മൂന്ന് പേരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ABOUT THE AUTHOR

...view details