ശ്രീനഗർ: ലോക്ക് ഡൗണിനെ തുടർന്ന് കശ്‌മീരിൽ സമ്പദ് വ്യവസ്ഥ തകരുമെന്ന് മുന്നറിയിപ്പ് നൽകി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്‍റ് ഷെയ്‌ഖ് ആഷിഖ്. കശ്‌മീരിന്‍റെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്ന ടൂറിസം നിർത്തിയതും ഹൗസ് ബോട്ടുകളുടെ സേവനം നിർത്തലാക്കിയതും സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കശ്‌മീരിലെ സമ്പദ് വ്യവസ്ഥ തകരുമെന്ന് കെസിസിഐ പ്രസിഡന്‍റ് - കൊവിഡ്
ലോക്ക് ഡൗണിനെ തുടർന്ന് ടൂറിസം വരുമാനം ഇല്ലാതായതും ഹൗസ് ബോട്ടുകൾ പ്രവർത്തനം നിർത്തിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെസിസിഐ പ്രസിഡന്‍റ് ഷെയ്‌ഖ് ആഷിഖ് പറഞ്ഞു.
![കശ്‌മീരിലെ സമ്പദ് വ്യവസ്ഥ തകരുമെന്ന് കെസിസിഐ പ്രസിഡന്‍റ് Kashmir economy COVID-19 lockdown Chamber of Commerce and Industry Kashmir tourism ലോക്ക് ഡൗൺ കെസിസിഐ പ്രസിഡന്‍റ് കശ്‌മീർ സമ്പദ് വ്യവസ്ഥ ശ്രീനഗർ കശ്‌മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്‍റ് കൊവിഡ് കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6984276-253-6984276-1588161549132.jpg)
കശ്‌മീരിലെ സമ്പദ് വ്യവസ്ഥ തകരുമെന്ന് കെസിസിഐ പ്രസിഡന്‍റ്
ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്‍റർനെറ്റ് സേവനം നിർത്തലാക്കിയതും മിലിട്ടറിയുടെ അമിതമായ സാന്നിധ്യവും സമ്പദ് വ്യവസ്ഥ മോശമായ രീതിയിൽ ബാധിച്ചെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. കശ്‌മീരിൽ ആർക്കും ജോലിയില്ലാത്ത അവസ്ഥയാണ് ലോക്ക് ഡൗൺ സൃഷ്‌ടിച്ചിരിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് കശ്‌മീരിലെ സാഹചര്യമെന്നും ഷെയ്‌ഖ് ആഷിഖ് പറഞ്ഞു. വർഷങ്ങളായി കശ്‌മീർ ലോക്ക്ഡൗണിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.