ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് അറസ്റ്റിലായ കശ്‌മീരി യുവതിയായ ഹിന ബഷീർ ബേഗിന് കൊവിഡ് സ്ഥിരീകരിച്ചു. എൻഐഎ കസ്റ്റഡിലായിരുന്ന യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹിന ബഷീർ ബേഗിനെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കോടതി എൻഐഎയ്ക്ക് നിർദേശം നൽകി. ഹിനയുടെ ഭർത്താവായ ജഹാൻസായിബ് സാമിയെയും മറ്റൊരു പ്രതിയായ അബ്‌ദുൽ ബസിത്തിനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നായിരുന്നു തീരുമാനം.
എൻഐഎ കസ്റ്റഡിലായിരുന്ന കശ്‌മീരി യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു - എൻഐഎ
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്‌ത ഹിന ബഷീർ ബേഗിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എൻഐഎ കസ്റ്റഡിലായിരുന്ന കശ്‌മീരി യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഹിനക്ക് രണ്ട് മാസത്തെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എസ് ഖാൻ ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകി. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തതെന്ന് എൻഐഎ വാദിച്ചു.