ജമ്മു കശ്മീരിൽ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
ജമ്മു കശ്മീരിലെ ആകെ കേസുകളുടെ എണ്ണം 823 ആയി. പുതിയ കേസുകളെല്ലാം കശ്മീരിലാണ് റിപ്പോർട്ട് ചെയ്തത്

ശ്രീനഗർ: ജമ്മു കശ്മീരിൽ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മു കശ്മീരിലെ ആകെ കേസുകളുടെ എണ്ണം 823 ആയി. പുതിയ കേസുകളെല്ലാം കശ്മീരിലാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി കൊവിഡ് റിപ്പോർട്ട് ചെയ്ത ഒരാളുടെ പിതാവ് വൈറസ് ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. മറ്റൊരാൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ദ്ധനാണെന്ന് ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജിലെ കൊവിഡ് -19 നോഡൽ ഓഫീസർ ഡോ. സലിം ഖാൻ പറഞ്ഞു. മൊത്തം 823 കേസുകളിൽ 755 എണ്ണം കശ്മീരിലും 68 എണ്ണം ജമ്മു മേഖലയിലുമാണ്. വൈറസ് ബാധിച്ച് ഒൻപത് രോഗികൾ മരിക്കുകയും 364 പേർ സുഖം പ്രാപിക്കുകയും ചെയ്തു. കശ്മീർ താഴ്‌വരയിൽ 437 കേസുകളും ജമ്മുവിൽ 13 കേസുകളും സജീവമാണ്.