കേരളം

kerala

ETV Bharat / bharat

കാശി മഹാകാല്‍ എക്‌സ്പ്രസ് ഓടിത്തുടങ്ങി; ശിവവിഗ്രഹം പാന്‍ട്രി കാറില്‍ സ്ഥാപിച്ചു - കാശി മഹാകാല്‍ എക്‌സ്പ്രസ്

വാരണാസിയിലേക്കുള്ള ആദ്യ യാത്ര രാവിലെ 10.55ന് ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി ഫ്ലാഗ് ഓഫ് ചെയ്‌തു.

Kashi Mahakal Express flagged off from Indore  Kashi Mahakal Express  കാശി മഹാകാല്‍ എക്‌സ്പ്രസ്  ഇന്ത്യന്‍ റെയില്‍വേ
കാശി മഹാകാല്‍ എക്‌സ്പ്രസ് ഓടിത്തുടങ്ങി; ശിവവിഗ്രഹം പാന്‍ട്രി കാറില്‍ സ്ഥാപിച്ചു

By

Published : Feb 21, 2020, 5:48 PM IST

ഇന്‍ഡോര്‍: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ട്രെയിന്‍ കാശി മഹാകാല്‍ എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തു. ഇന്‍ഡോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. വാരണാസിയിലേക്കുള്ള ആദ്യ യാത്ര രാവിലെ 10.55ന് ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി ഫ്ലാഗ് ഓഫ് ചെയ്‌തു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബി5 കോച്ചില്‍ സ്ഥാപിച്ച ശിവ വിഗ്രഹം പാന്‍ട്രി കാറിന് സമീപത്തേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ സ്വകാര്യ നിയന്ത്രണത്തിലുള്ള മൂന്നാമത്തെ ട്രെയിനാണ് കാശി മഹാകാല്‍ എക്സ്‌പ്രസ്.

ABOUT THE AUTHOR

...view details