കേരളം

kerala

ETV Bharat / bharat

ഇമ്രാൻ ഖാൻ ഇന്ത്യൻ ജനതയുടെ വികാരം മനസിലാക്കി തീരുമാനമെടുത്തെന്ന് പ്രധാനമന്ത്രി - കർതാർപൂർ ഇടനാഴി അപ്ഡേറ്റ്സ്

കർതാർപൂർ ഇടനാഴി രാജ്യത്തിനായി സമർപ്പിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും ഇടനാഴിയും സംയോജിത ചെക്ക് പോസ്റ്റും തുറന്നത്  ജനങ്ങൾക്ക് ഇരട്ടി സന്തോഷം നൽകിയെന്നും നരേന്ദ്ര മോദി

ഇമ്രാൻ ഖാൻ ഇന്ത്യൻ ജനതയുടെ വികാരം മനസിലാക്കി തീരുമാനമെടുത്തെന്ന് പ്രധാനമന്ത്രി

By

Published : Nov 9, 2019, 3:43 PM IST

ചണ്ഡീഗഡ്:കർതാർപൂർ സാഹിബ് ഇടനാഴി വിഷയത്തിൽ പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാന് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പാക് പ്രധാന മന്ത്രി ഇന്ത്യൻ ജനതയുടെ വികാരം മനസിലാക്കി തീരുമാനമെടുത്തെന്ന് മോദി പറഞ്ഞു. കർതാർപൂർ ഇടനാഴി തുറന്നത് വഴി ദർബാർ സാഹിബ് ഗുരുദ്വാരയിൽ പ്രണാമം അർപ്പിക്കുന്നത് എളുപ്പമാക്കിയെന്നാണ് ദേര ബാബ നാനാക്കിൽ നടന്ന സമ്മേളനത്തിൽ മോദി പറഞ്ഞത്.

കർതാർപൂർ ഇടനാഴി രാജ്യത്തിനായി സമർപ്പിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും ഇടനാഴിയും സംയോജിത ചെക്ക് പോസ്റ്റും തുറന്നത് ജനങ്ങൾക്ക് ഇരട്ടി സന്തോഷം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഭാഗത്തിലെ ഇടനാഴി ഇമ്രാൻ ഖാനാണ് ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിഖ് തീർഥാടകർ പങ്കെടുക്കും.

ABOUT THE AUTHOR

...view details