കര്‍ണാടകയിൽ 22 രോഗബാധിതർ കൂടി, കൊവിഡ് ബാധിതരുടെ എണ്ണം 981 ആയി - corona case latest
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണി മുതൽ ഇന്ന് ഉച്ചവരെയുള്ള കണക്കിൽ കര്‍ണാടകയിൽ പുതുതായി 22 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്
കര്‍ണാടകയിൽ 22 രോഗബാധിതർ കൂടി
ബെംഗളുരു:കര്‍ണാടകയിൽ പുതുതായി റിപ്പോർട്ട് ചെയ്‌തത് 22 പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണി മുതൽ ഇന്ന് ഉച്ചവരെ 22 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 981 ആയി ഉയർന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച്, കർണാടകയിലെ സജീവ കേസുകളുടെ എണ്ണം 390 ആണ്. ഇതുവരെ 456 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. സംസ്ഥാനത്ത് 35 രോഗികൾക്ക് വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായി.