കർണാടക ടൂറിസം മന്ത്രിക്ക് മൂന്നാം പരിശോധനയിലും കൊവിഡ് പോസിറ്റീവ് - കർണാക കൊവിഡ്
ആദ്യം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവും, രണ്ടാം പരിശോധനയിൽ പോസിറ്റീവാണെന്നും തെളിഞ്ഞിരുന്നു. മന്ത്രിയുടെ ഭാര്യക്കും ജീവനക്കാർക്കും കൊവിഡില്ല
ബെംഗളൂരു:കർണാടക ടൂറിസം മന്ത്രി സി.ടി രവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാമത്തെ പരിശോധനയിലും കൊവിഡ് പോസിറ്റീവ് കണ്ടെത്തി. ആദ്യം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവും, രണ്ടാം പരിശോധനയിൽ പോസിറ്റീവാണെന്നും തെളിഞ്ഞിരുന്നു. മന്ത്രിയുടെ ഭാര്യക്കും ജീവനക്കാർക്കും കൊവിഡില്ല. ഭാര്യക്കും ജീവനക്കാർക്കും കൊവിഡില്ലെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും നിലവിൽ ആരോഗ്യം തൃപ്‌തികരമാണെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. ചികിത്സയോടൊപ്പം തന്നെ ജോലിയും തുടരുമെന്നും രോഗമുക്തി നേടി ഉടൻ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ ഇതുവരെ 36,216 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.