ബെംഗളുരു:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികൾക്കായി ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന ഏഴ് സംഘങ്ങളെ ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടി. എം. വിജയ് ഭാസ്‌കർ പറഞ്ഞു. ബെംഗളുരു വാട്ടർ സപ്ലെ ആന്‍ഡ് സീവറാജ് ബോർഡ്, ബെംഗളുരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, സുവർണ ആരോഗ്യ സുരക്ഷ ട്രസ്റ്റ് എന്നിവയിലെ അംഗങ്ങൾ സംഘങ്ങളിൽ ഉണ്ടാകും.
കർണാടകയിലെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികൾക്ക് - കൊവിഡ് രോഗികൾ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളുടെ പ്രവേശനം തടയുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം.
കർണാടകയിലെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക്
ചില സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളുടെ പ്രവേശനം നിഷേധിക്കുന്നതായി കണ്ടെത്തതിനെ തുടർന്നാണ് നടപടി. സർക്കാർ ക്വാട്ടയിലെ കിടക്കകളുടെ വിവരങ്ങളും അല്ലാത്ത കിടക്കകളുടെ വിവരങ്ങളും പ്രദർശിപ്പിക്കാൻ അദ്ദേഹം ആശുപത്രികളോട് നിർദേശിച്ചു. ഇന്നലെ കർണാടകയിൽ 4,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 63,772 ആയി.