ബെംഗളൂരു: ലോകത്തിലെ അതിവേഗ ഓട്ടക്കാരനായ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന പ്രകടനം കാഴ്‌ചവെച്ച് കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡ. ദക്ഷിണ കന്നഡയിലെ പരമ്പരാഗത കായിക ഇനമായ കംബാളയെന്ന പോത്ത് ഓട്ട മത്സരത്തിലാണ് ശ്രീനിവാസ ഗൗഡയുടെ മിന്നും പ്രകടനം. 142.50 മീറ്റർ ദൂരം വെറും 13.62 സെക്കന്‍റിലാണ് ഇയാൾ ഫിനിഷ് ചെയ്‌തത്. അത് 100 മീറ്ററിലേക്ക് കണക്കാക്കുയാണെങ്കിൽ ഉസൈൻ ബോൾട്ടിന്‍റെ റെക്കോര്‍ഡിനേക്കാൾ മൂന്ന് സെക്കൻഡ് വേഗതയിലാണ് ഗൗഡ ഓടിയത്.
ഉസൈൻ ബോൾട്ടിനേക്കാൾ വേഗം; പോത്തുകൾക്കൊപ്പം ഓടി താരമായി കര്‍ണാടക സ്വദേശി - Usain Bolt
142.50 മീറ്റർ ദൂരം വെറും 13.62 സെക്കന്‍റിലാണ് ശ്രീനിവാസ ഗൗഡ ഫിനിഷ് ചെയ്‌തത്. ദക്ഷിണ കന്നഡയിലെ പരമ്പരാഗത കായിക ഇനമായ കംബാളയെന്ന പോത്ത് ഓട്ട മത്സരത്തിലാണ് ഗൗഡയുടെ മിന്നുന്ന പ്രകടനം
ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്‍റ് കൊണ്ട് ഓടി തീര്‍ത്താണ് ബോള്‍ട്ട് റെക്കോര്‍ഡ് സ്ഥാപിച്ചത്. ബോൾട്ട് ട്രാക്കിലൂടെ ഓടി റെക്കോര്‍ഡ് സൃഷ്‌ടിച്ചെങ്കില്‍ ചെളിനിറഞ്ഞ നിലത്തിലൂടെ പോത്തുമായി ഓടിയായിരുന്നു ഗൗഡയുടെ പ്രകടനമെന്നത് ശ്രദ്ധേയമാണ്. കംബാളയിൽ പത്ത് തവണ സ്വർണ മെഡൽ നേടിയ ആളാണ് ശ്രീനിവാസ ഗൗഡ. ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബാള. കേരളത്തിലെ കാളയോട്ടത്തിന് സമാനമായി, ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന ഇത് നവംബർ മാസം മുതൽ മാർച്ച് വരെയാണ് സാധാരണ നടത്താറുള്ളത്.