കര്‍ണാടക: കര്‍ണാടകയിലെ വിമത എംഎല്‍എമാരെ അയോഗ്യരാക്കി സ്‌പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍. 14 കോണ്‍ഗ്രസ് വിമതരെയാണ് ഇന്ന് അയോഗ്യരാക്കിയത്. മൂന്ന് പേരെ നേരത്തേ അയോഗ്യരാക്കിയിരുന്നു. തിങ്കളാഴ്‌ച യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കേയാണ് സ്‌പീക്കറുടെ നടപടി. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് വിശ്വാസവോട്ടില്‍ പങ്കെടുക്കാനാകില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടിയെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി.
കര്‍ണാടകയില്‍ മുഴുവന്‍ വിമത എംഎല്‍എമാരെയും സ്‌പീക്കര്‍ അയോഗ്യരാക്കി - k r ramesh kumar

എംഎല്‍എമാരെ അയോഗ്യരാക്കി
12:00 July 28
യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കേയാണ് സ്‌പീക്കറുടെ നടപടി.
Last Updated : Jul 28, 2019, 2:05 PM IST