കർണാടകയില്‍ മാധ്യമപ്രവർത്തകർക്ക് എംഎല്‍എമാരുടെ വസതികളില്‍ വിലക്ക് - entry of journalist
നിയമസഭ ചേരുന്ന സമയത്ത് നിയമസഭ അംഗങ്ങൾ ഔദ്യോഗിക വസതിയില്‍ വരുമ്പോൾ അത് അവരുടെ സ്വകാര്യ സമയമാണെന്നും ഈ സമയത്തുള്ള മാധ്യമപ്രവർത്തകരുടെ കടന്ന് വരവ് നിയമസഭ അംഗങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും നിയമസഭ സ്പീക്കർ
ബെംഗളൂരു : മാധ്യമപ്രവർത്തകർക്ക് കർണാടകയിലെ നിയമസഭ സാമാജികരുടെ ഔദ്യോഗിക വസതിയിൽ പ്രവേശനം നിരോധിച്ച് നിയമസഭ സ്പീക്കർ വിശ്വേശർ ഹെഡ്ജെ കേജരിയുടെ നോട്ടീസ്. നിയമസഭ ചേരുന്ന സമയത്ത് നിയമസഭ അംഗങ്ങൾ ഔദ്യോഗിക വസതിയില്‍ വരുമ്പോൾ അത് അവരുടെ സ്വകാര്യ സമയമാണെന്ന് സ്പീക്കർ വിശദീകരിച്ചു. ഈ സമയത്തുള്ള മാധ്യമപ്രവർത്തകരുടെ കടന്ന് വരവ് നിയമസഭ അംഗങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും നോട്ടീസില്‍ പറയുന്നു. മാധ്യമ പ്രവർത്തകർക്ക് നിയമസഭ അംഗങ്ങളുമായി സംസാരിക്കാനുള്ള സൗകര്യങ്ങൾ കവാടത്തിന് വെളിയിൽ ഒരുക്കും. മാധ്യമപ്രവർത്തകരെയോ ക്യാമറമാനെയോ കവാടത്തിനകത്ത് പ്രവേശിപപ്പിക്കില്ലെന്നും സ്പീക്കർ നല്‍കിയ അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു.