വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട് - ബെംഗളൂരു
ആശുപത്രിയിൽ എത്തിക്കും മന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി
![വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട് Kolar Gold Fields girl dies while dancing K.L. Jalappa hospital class 9 student dies നൃത്തം വിദ്യാർഥി ബെംഗളൂരു ഹൃദയാഘാതം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5838468-932-5838468-1579952907314.jpg)
ബെംഗളൂരു:നൃത്തം ചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കർണാടകയിലെ ഗൊല്ലഹള്ളി വിമലഹാർട്ട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പൂജിതയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. വ്യാഴാഴ്‌ച മറ്റ് വിദ്യാർത്ഥികളുമായി നൃത്തം ചെയ്യുന്നതിനിടെ പൂജിത കുഴഞ്ഞ് വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചു. തുടര്‍ന്ന് ബംഗര്‍പേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പൂജിതയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കിട്ടിയിട്ടില്ലെന്നും കെജിഎഫ് പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീത പറഞ്ഞു. സ്‌കൂളില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടി റദ്ദാക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.