ബെംഗളുരു:സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 മുതൽ 30 ദിവസത്തിനുള്ളിൽ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ബി ശ്രീരാമുലു. അടുത്ത രണ്ട് മാസങ്ങൾ സംസ്ഥാനത്തിന് വെല്ലുവിളി നിറഞ്ഞതാണെന്നും ട്വിറ്ററിലൂടെ മന്ത്രി അറിയിച്ചു. ജനം പേടിക്കേണ്ട സാഹചര്യമില്ലെന്നും കൃത്യമായി മാർഗനിർദേശം പാലിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു - ബെംഗളുരു
അടുത്ത രണ്ട് മാസം സംസ്ഥാനത്തിന് നിർണായകമാണെന്നും ജനം കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിക്കണമെന്നും ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞു.

കർണാടകയിൽ ഒരു മാസത്തിനുള്ളിൽ കൊവിഡ് രോഗികൾ ഇരട്ടിയായേക്കാമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇതുവരെ 36,216 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. 613 പേർ കൊവിഡ് മൂലം മരണപ്പെട്ടപ്പോൾ 14716 പേർ രോഗമുക്തി നേടി. അടുത്ത ചൊവ്വാഴ്‌ച രാത്രി എട്ട് മുതൽ ബെംഗളുരുവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കെ ദിനം പ്രതി 2,000ത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.