ബെംഗളൂരു: കർണാടകയിൽ 32 കൊവിഡ് കേസുകളും എട്ട് കൊവിഡ് മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9,721 ആയും കൊവിഡ് മരണസംഖ്യ 150 ആയും ഉയർന്നു. അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 274 പേർ രോഗമുക്തി നേടി . ഇതോടെ സംസ്ഥാനത്ത് ആകെ പേർ രോഗ മുക്തി നേടിയവരുടെ എണ്ണം 6,004 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 3,563 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
കർണാടകയിൽ 32 കൊവിഡ് കേസുകൾ കൂടി - died
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9,721 ആയി
കർണാടകയിൽ 32 കൊവിഡ് കേസുകൾ കൂടി
ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ച എട്ട് പേരിൽ ആറുപേർ ബെംഗളൂരു നഗരത്തിൽ നിന്നും ഓരേരുത്തർ ദക്ഷിണ കന്നഡ, ബല്ലാരി എന്നിവിടങ്ങളിൽ നിന്നുമാണ്. 40-81 വയസ്സിനിടയിലുള്ള നാല് പുരുഷന്മാരും 47 നും 85 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളുമാണ് ബെംഗളൂരുവിൽ മരിച്ചത്. മറ്റ് രണ്ട് പേർ ദക്ഷിണ കന്നഡ സ്വദേശിയായ 70 വയസുകാരനും ബല്ലാരി സ്വദേശിയായ 85 കാരിയുമാണ്.