കര്‍ണാടകയില്‍ 120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - india covid updates
ഇന്ന് കൊവിഡ് ബാധിച്ച് മൂന്നുപേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69 ആയി
ബെംഗളൂരു: സംസ്ഥാനത്ത് 120 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6041 ആയി. ബുധനാഴ്‌ച കൊവിഡ് ബാധിച്ച് മൂന്നുപേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69 ആയി. ഇന്ന് 257 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൂടുതലായും മഹാരാഷ്‌ട്രയില്‍ നിന്നും മടങ്ങിയെത്തിയവര്‍. മൂന്നുപേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതുവരെ 2862 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 3108 പേരാണ്. 3098 പേര്‍ ആശുപത്രികളില്‍ ഐസൊലേഷനിലും 14 പേര്‍ ഐസിയുവിലും ചികിത്സയിലാണ്. മഹാരാഷ്‌ട്രയില്‍ നിന്ന് മടങ്ങിയെത്തിയ ധാര്‍വാഡ സ്വദേശിയായ 58കാരന്‍, 32കാരനായ ബെംഗളൂരു സ്വദേശി, 57കാരനായ ബെംഗളൂരു സ്വദേശി എന്നിവരാണ് ഇന്ന് രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഇതുവരെ 4,08,506 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 8,249 ബുധനാഴ്ച മാത്രം പരിശോധനക്കായി ശേഖരിച്ചു. ഇതുവരെ പരിശോധിച്ചതില്‍ 3,94,603 സാമ്പിളുകൾ നെഗറ്റീവായിരുന്നു. അതിൽ 7,576 എണ്ണം ഇന്ന് നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്‌തു.