കര്‍ണാടകയില്‍ 8,811 പുതിയ കൊവിഡ് ബാധിതര്‍ - കര്‍ണാടക കൊവിഡ് വാര്‍ത്തകള്‍
4,083 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ബെംഗളൂരുവിലാണ്.
![കര്‍ണാടകയില്‍ 8,811 പുതിയ കൊവിഡ് ബാധിതര്‍ Karnataka reported 8,811 new COVID cases Karnataka covid death news Karnataka covid news കര്‍ണാടക കൊവിഡ് വാര്‍ത്തകള്‍ ബെംഗളൂരു കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8952330-thumbnail-3x2-i.jpg)
കര്‍ണാടകയില്‍ 8,811 പുതിയ കൊവിഡ് ബാധിതര്‍
ബെംഗളൂരു: കര്‍ണാടകയില്‍ 8,811 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4,083 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ബെംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,66,023 ആയി. 5417 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,55,719 ആയി. 1,01782 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 86 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 8,503 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.