കർണാടകയിൽ കോൺഗ്രസ് എംഎൽഎ ഉമേഷ് ജാദവ് രാജിവെച്ചു. സ്പീക്കർ കെ ആർ രമേഷ് കുമാറിന് അദ്ദേഹം രാജിക്കത്ത് കൈമാറി. അതേസമയം ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നേക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്ന എംഎൽഎമാരിൽ ഒരാളാണ് ഉമേഷ് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമേഷ് ജാദവിന് ബിജെപി സീറ്റ് നല്‍കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു
കര്‍ണാടക നിയമസഭയിലെ നാല് കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളായിരുന്നു ഉമേഷ് ജാദവ്. തങ്ങളുടെ എംഎൽഎമാരെ ബിജെപി ചാക്കിട്ടു പിടിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
അതേസമയം കൂറുമാറ്റത്തിന് ഉമേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സ്പീക്കര്‍ രമേഷ് കുമാറിനെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യമാണ് നിലവില്‍ കര്‍ണാടക ഭരിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് ഭരണകക്ഷി ആരോപിച്ചു. കര്‍ണാടക നിയമസഭയിലെ നാല് കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളായിരുന്നു ഉമേഷ് ജാദവ്. ചിഞ്ചോലി മണ്ഡലത്തില്‍ നിന്ന് രണ്ടാമതും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് ജാദവിന്‍റെ രാജിക്ക് പിന്നിലെ കാരണം അവ്യക്തമാണ്.