കേരളം

kerala

ETV Bharat / bharat

വീഴാതിരിക്കാൻ കുമാരസ്വാമി സർക്കാർ: പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി - എംഎൽഎ

രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി സംഘവുമായി ചേർന്നതായി സൂചന

മുംബൈ

By

Published : Jul 12, 2019, 9:55 AM IST

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയില്‍ വലയുന്ന കർണാടകയില്‍ കോൺഗ്രസ് - ജെഡിഎസ് സർക്കാരിന് ഇന്ന് നിർണായക ദിനം. ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ സർക്കാരിനെ നിലനിർത്താനാകും കോൺഗ്രസും ജനതാദളും ശ്രമിക്കുക. എന്നാല്‍ ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സർക്കാർ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധം ആണെന്നാണ് ബിജെപി നിലപാട്. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കർണാടക വിധാൻ സൗധയ്ക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എംഎല്‍എമാരുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിന് എതിരെ നല്‍കിയ ഹർജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും.
അതേസമയം, രാജിസമർപ്പിച്ച വിമത എംഎല്‍എമാരുമായി ഇന്ന് സ്പീക്കർ കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ രാജിസമർപ്പിക്കാൻ മുംബൈയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ എംഎല്‍എമാർ എല്ലാവരും തിരികെ മുംബൈയില്‍ എത്തിയെന്നാണ് വിവരം. രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി ഈ സംഘത്തോടൊപ്പം ചേർന്നതായി സൂചനയുണ്ട്. ഇവർക്ക് മുംബൈയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിമത എംഎല്‍എമാർ നിലപാടില്‍ ഉറച്ചു നിന്നാല്‍ അയോഗ്യരാക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

ABOUT THE AUTHOR

...view details