കര്‍ണാടകയില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു; എംഎല്‍എമാര്‍ മുംബൈയില്‍ - രാഷ്‌ട്രീയ പ്രതിസന്ധി
അനുനയിപ്പിക്കാനുളള ശ്രമവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
ബംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. രാജിവെച്ച 10 ഭരണപക്ഷ എംഎല്‍എമാര്‍ ഇന്നലെ രാത്രി തന്നെ മുംബൈയിലേക്ക് പോയി. എംഎൽഎമാരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ വിമാനത്തിലാണ് മുംബൈയിലെത്തിച്ചത്. അതേസമയം രാജിവെച്ച ബാക്കി നാല് എംഎൽഎമാർ ബംഗളൂരുവിലാണുള്ളത്. ഇവരെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചര്‍ച്ചകള്‍ക്കായി ബംഗളൂരുവിലുണ്ട്. രാജിവാര്‍ത്ത പുറത്തു വന്ന് ഏതാനും മണിക്കൂറുകൾക്കുള്ളില്‍ തന്നെ വേണുഗോപാല്‍ സ്ഥലത്തെത്തുകയും സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, ജി പരമേശ്വര തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. അതേസമയം ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി.