ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ബംഗളൂരുവിലെ വിധാൻ സൗധയിൽ ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. യോഗത്തിന് ശേഷം നിയമസഭ പിരിച്ചുവിടാൻ കുമാരസ്വാമി ഗവർണറെ കണ്ട് ആവശ്യപ്പെട്ടേക്കും. ഇന്ന് മുതല്‍ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കര്‍ണാടക രാഷ്‌ട്രീയ പ്രതിസന്ധി: മന്ത്രിസഭാ യോഗം ഇന്ന് - മന്ത്രിസഭാ യോഗം ഇന്ന്
ഇന്ന് മുതല്‍ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ഇന്നലെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, രാജി അംഗീകരിക്കാത്ത കർണാടക സ്പീക്കറുടെ തീരുമാനത്തിനെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാജി വെച്ച 10 എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന കാരണത്താലാണ് സ്പീക്കർ രാജി സ്വീകരിക്കാതിരുന്നത്. അതേസമയം, രണ്ട് എംഎൽഎമാർ കൂടി രാജി വെച്ചതോട 225 അംഗ സഭയിൽ കോൺഗ്രസ് കോണ്‍ഗ്രസ്- ജനതാദൾ സർക്കാരിന്‍റെ അംഗബലം 101 ആയി കുറഞ്ഞു.