കേരളം

kerala

ETV Bharat / bharat

ഡി കെ ശിവകുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർണാടക സർക്കാർ അനുമതി നിഷേധിച്ചു

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനങ്ങൾക്കും സഭകൾക്കും നിരോധനം തുടരുന്നതിനാൽ അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ അദ്ദേഹത്തിന് കത്തെഴുതി.

By

Published : Jun 10, 2020, 10:45 AM IST

Shivakumar COVID-19 social distancing B.S. Yediyurappa Karnataka Pradesh Congress Committee ബെംഗളൂരു ഡികെ ശിവകുമാർ കർണാടക സർക്കാർ കൊവിഡ്19 കെപിസിസി മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ
ഡി കെ ശിവകുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർണാടക സർക്കാർ അനുമതി നിഷേധിച്ചു

ബെംഗളൂരു:ഡികെ ശിവകുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. ജൂൺ 14 ന് സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റായി ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന സർക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനങ്ങൾക്കും സഭകൾക്കും നിരോധനം തുടരുന്നതിനാൽ അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ അദ്ദേഹത്തിന് കത്തെഴുതി.

ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയെന്ന് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പക്ക് അയച്ച കത്തിൽ ശിവകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. 150 മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ചുമതലയേൽക്കുകയെന്ന് ശിവകുമാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചിരുന്നു. എന്നാൽ വിവാഹം അല്ലെങ്കിൽ മറ്റ് പൊതുസമ്മേളനങ്ങളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റായി ചുമതലയേൽക്കുന്നത് ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും പ്രധാന സംഭവങ്ങളിലൊന്നാണ്. ഇത് വലിയ രീതിയിലുള്ള ഒത്തുചേരലിന് ഇടയാകുമെന്ന് സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടു.

മാർച്ച് 11 ന് 58 കാരനായ ശിവകുമാറിനെ കെപിസിസി പ്രസിഡന്‍റായി കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി നിയമിച്ചുവെങ്കിലും മാർച്ച് 25 ന് ലോക്ക് ഡൗൺ നടപ്പാക്കുകയും ജൂൺ 30 വരെ നീട്ടുകയും ചെയ്തു. ഡിസംബർ ഒൻപതിന്ന് ദിനേശ് ഗുണ്ടു റാവു രാജിവെച്ചതിന് മൂന്ന് മാസത്തിന് ശേഷമാണ് ശിവകുമാറിന്‍റെ നിയമനം. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ തെക്കായി കനകപുരയിൽ നിന്നുള്ള മുതിർന്ന നിയമസഭാംഗമാണ് ശിവകുമാർ.

ABOUT THE AUTHOR

...view details