ബെംഗളൂരു:ഭാര്യയെ ഭയപ്പെടുത്താനായി കുഞ്ഞിനെ ബാഗിലൊളിപ്പിച്ച ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയിലെ ബെല്ലാന്ദൂര്‍ സ്വദേശിയായ സുശീല്‍ കുമാറാണ് ഭാര്യയുമായി വഴക്കിട്ട് കുട്ടിയെ ബാഗിലാക്കി തന്‍റെ സ്‌കൂട്ടറിന് മുന്‍വശത്ത് വെക്കുകയായിരുന്നു. ഭാര്യയെ ഭയപ്പെടുത്താനാണ് ഇങ്ങനെ ചെയ്‌തതെന്ന് സുശീല്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു.
ഭാര്യയെ ഭയപ്പെടുത്താനായി കുഞ്ഞിനെ ബാഗിലൊളിപ്പിച്ച ഭര്‍ത്താവ് പിടിയില്‍ - കുഞ്ഞിനെ ബാഗിലൊളിപ്പിച്ച ഭര്‍ത്താവ് പിടിയില്‍
കര്‍ണാടകയിലെ ബെല്ലാന്ദൂര്‍ സ്വദേശിയായ സുശീല്‍ കുമാറാണ് ഭാര്യയുമായി വഴക്കിട്ട് കുട്ടിയെ ബാഗിലാക്കി തന്‍റെ സ്‌കൂട്ടറിന് മുന്‍വശത്ത് വെച്ചത്

ഭാര്യയെ ഭയപ്പെടുത്താനായി കുഞ്ഞിനെ ബാഗിലൊളിപ്പിച്ച ഭര്‍ത്താവ് പിടിയില്‍
സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ ഇയാള്‍ തട്ടികൊണ്ടുപോവുകായാണെന്നാണ് താന്‍ കരുതിയിരുന്നതെന്ന് യുവതി പറഞ്ഞു. കുട്ടിയെ ബാഗിലൊളിപ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവെക്കുകയും ചെയ്‌തു. ഫോറം മാളിന് സമീപത്ത് വെച്ചാണ് സുശീല്‍ കുമാര്‍ പിടിയിലാവുന്നത്. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനിയാവര്‍ത്തികരുതെന്ന് സുശീല്‍ കുമാറിനെ പൊലീസ് താക്കീത് ചെയ്‌തു.