ബെംഗളൂരു: ഫേസ്ബുക്കിൽ ബെംഗളൂരു സിറ്റി പൊലീസ് എന്ന പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച 40കാരനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മല്ലേശ്വരം നിവാസിയായ പങ്കജ് കുമാർ ബച്ചാവത്തിനെയാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു പൊലീസിന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പ്രതി അറസ്റ്റിൽ - പ്രതി അറസ്റ്റിൽ
പ്രതി അടുത്തിടെ സിറ്റി പൊലീസിന്‍റെ പേരിൽ വ്യാജ അക്കൗണ്ട് തുറക്കുകയും വ്യക്തിപരമായ നേട്ടങ്ങൾക്കായി വിവിധ കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരു
പ്രതി അടുത്തിടെ സിറ്റി പൊലീസിന്‍റെ പേരിൽ വ്യാജ അക്കൗണ്ട് തുറക്കുകയും വ്യക്തിപരമായ നേട്ടങ്ങൾക്കായി വിവിധ കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ ക്രൈം സബ് ഇൻസ്പെക്ടർ ഭോജ രാജാണ് ഇതിനെതിരെ പരാതി നൽകിയത്. പിന്നീട് അഡീഷണൽ കമ്മിഷണർ സന്ദീപ് പാട്ടീൽ, ഡിസിപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.