കർണാടകയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു - കർണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്
2,930 പഞ്ചായത്തുകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു
![കർണാടകയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു കർണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9962512-555-9962512-1608606525015.jpg)
ബെംഗളുരു: കർണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം പുരോഗമിക്കുന്നു. 2,930 പഞ്ചായത്തുകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി ഒമ്പത് മണിക്ക് അവസാനിക്കും. 5,762 പഞ്ചായത്തുകളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത വോട്ടെടുപ്പ് ഈ മാസം 27നും വോട്ടെണ്ണൽ 30നും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കോൺഗ്രസ്, ജനതാദൾ (സെക്കുലർ), ഭാരതീയ ജനതാ പാർട്ടി എന്നിവയാണ് പോരാട്ടത്തിനിറങ്ങുന്ന പ്രധാന പാർട്ടികൾ.