കേരളത്തിൽ നിന്നുള്ള ഗുണ്ടാ നേതാവിനെ കർണാടകത്തിൽ കൊലപ്പെടുത്തി - murder
കാസർകോട് സ്വദേശിയായ ഏലിയാസ് തസ്ലിം എന്നയാളെയാണ് ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.നിരവധി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ രണ്ട് ദിവസം മുൻപാണ് ജയിൽ മോചിതനായത്
ബെംഗലുരു: കർണാടകയിൽ നാഗ്രി ഹിൽസിൽ കേരളത്തിൽ നിന്നുള്ള ഗുണ്ടാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിയായ ഏലിയാസ് തസ്ലിം എന്നയാളെയാണ് മറ്റൊരു ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഇന്നോവ കാറിലാണ് ഇയാളുടെ മൃതശരീരം കണ്ടെത്തിയത്. ജ്വല്ലറി കവർച്ച, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയായിരുന്നു തസ്ലിം. രണ്ട് ദിവസം മുൻപ് ജയിൽ മോചിതനായ ഇയാളെ ഒരു സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ത്‌വാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.