കര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19
കര്‍ണാടകയില്‍ പുതിയതായി 15 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
കര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി:കര്‍ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ബെംഗളൂരു നഗര പ്രദേശത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകനാണെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. ബെംഗളൂരു, ബിലഗവി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ക്കും മാന്ദ്യ, ചിക്കബെല്ലാപുര, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 489 ആയി.