കേരളം

kerala

ETV Bharat / bharat

ബെംഗളൂരു നഗര - ഗ്രാമീണ പ്രദേശങ്ങളില്‍ 14 മുതല്‍ ഒരാഴ്ച ലോക്ക് ഡൗണ്‍ - Bengaluru latest news

കൊവിഡിനെ അകറ്റാന്‍ സര്‍ക്കാരിനോട് ഒപ്പം നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു

karnataka
karnataka

By

Published : Jul 11, 2020, 9:46 PM IST

ബെംഗളൂരു: കൊവിഡ് -19 കേസുകൾ വർധിച്ച സാഹചര്യത്തിൽ കർണാടക സർക്കാർ ജൂലൈ 14 മുതൽ ഒരാഴ്ചത്തേക്ക് ബെംഗളൂരു നഗരങ്ങളിലും ഗ്രാമങ്ങളിലും പൂർണമായും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 'വിദഗ്‌ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളിൽ ഒരാഴ്ച അതായത് ജൂലൈ 14 ചൊവ്വാഴ്ച രാത്രി 8 മുതൽ ജൂലൈ 22 വരെ പുലർച്ചെ 5 വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തും' മുഖ്യമന്ത്രി എസ്.യെദ്യൂരപ്പ പറഞ്ഞു.

ഈ കാലയളവിൽ ആശുപത്രി സൗകര്യങ്ങൾ, പലചരക്ക് സാധനങ്ങൾ, പാൽ, പച്ചക്കറികൾ, മരുന്നുകൾ, മറ്റ് ദൈനംദിന ഉപയോഗ വസ്തുക്കൾ എന്നിവ ലഭ്യമാകുമെന്നും നിശ്ചയിച്ച മെഡിക്കൽ പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ അകറ്റാന്‍ സര്‍ക്കാരിനോട് ഒപ്പം നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് -19 യോദ്ധാക്കളായ ആശാ വര്‍ക്കമ്മാര്‍, ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, വൈറസ് വ്യാപനം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന മറ്റുള്ളവര്‍ എന്നിവരുടെ ശ്രമങ്ങളെ യെദ്യൂരപ്പ അഭിനന്ദിച്ചു. ഇതുവരെ സംസ്ഥാനത്ത് 36,216 കൊറോണ വൈറസ്‌ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 613 മരണങ്ങളും ഉള്‍പ്പെടുന്നു. 14,716 പേര്‍ രോഗവിമുക്തി നേടി. പോസിറ്റീവ് കേസുകളുടെ പട്ടികയിൽ ബെംഗളൂരുവാണ് ഒന്നാമത്, ആകെ 16,862 അണുബാധകൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

ABOUT THE AUTHOR

...view details