കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു: മരണം ഒന്‍പത് - കനത്ത മഴ

പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു: മരണം ഒന്‍പത്

By

Published : Aug 9, 2019, 4:23 AM IST

ബെംഗലൂരു: കനത്ത മഴയിലും മണ്ണിടിച്ചിലിലും കര്‍ണാടകയില്‍ ഒന്‍പത് മരണം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുര്‍മാടി ചുരത്തിലെ ഗതാഗതം തടസപ്പെടതോടെ ചുരം അടച്ചിട്ടിരിക്കുകയാണ്. നിരവധി വാഹനങ്ങൾ ചുരത്തില്‍ കുടുങ്ങിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളടക്കം 18 ട്രെയിനുകൾ റദ്ദാക്കി. ബെംഗലൂരു- പുനെ ദേശീയപാത കോലാപൂരിന് സമീപം തകര്‍ന്നു. ബെളഗാവി, റായ്‌ചൂര്‍, ഹുബ്ബള്ളി, കാര്‍വാര്‍, വിജയാപുര തുടങ്ങിയ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിക്കമംഗളൂരു, ഹാസന്‍, ശിവമോഗ, ഉഡുപ്പി തുടങ്ങി ദക്ഷിണ കര്‍ണാടകയിലും മഴ തുടരുകയാണ്. നിരവധി വീടുകളും പാലങ്ങളും തകര്‍ന്നു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ABOUT THE AUTHOR

...view details