കേരളം

kerala

ETV Bharat / bharat

കർണാടകയിൽ ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - B. Sriramulu

താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

കർണാടക  ആരോഗ്യ മന്ത്രിക്ക് കൊവിഡ്  ബെംഗളുരു  മന്ത്രിക്ക് കൊവിഡ്  ബി.ശ്രീരാമുലു  Karnataka health minister  B. Sriramulu  B. Sriramulu diagnosed Coronavirus
കർണാടകയിൽ ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 9, 2020, 7:48 PM IST

ബെംഗളുരു: കർണാടകയിൽ ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കൊവിഡ് പരിശോധനക്ക് വിധേയമായതെന്നും തുടർന്നാണ് ഫലം പോസിറ്റീവ് ആയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്തി ബി.എസ് യെദ്യൂരപ്പക്ക് കീഴിൽ ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആണെന്നും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് മുതൽ 30 ജില്ലകളിൽ താൻ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details