കേരളം

kerala

ETV Bharat / bharat

കൊവിഡ് രോഗികളെ ചികിത്സിക്കാൻ റോബോട്ടുകളെ ഉപയോഗിക്കാൻ കർണാടക - Karnataka covid latest news

രോഗികളുമായി സമ്പര്‍ക്കം കുറച്ച് അവരെ ചികിത്സിക്കാന്‍ റോബോട്ടുകള്‍ സഹായിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീക്ഷ

covid
covid

By

Published : Jul 8, 2020, 9:13 PM IST

ബെംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനും അസുഖം പടരുന്നത് കുറക്കാനുമുള്ള പുതുവഴികള്‍ തേടുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇപ്പോള്‍ തുംകൂർ റോഡിലെ നൈസ് റോഡിന് സമീപമുള്ള ബെംഗളൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷൻ സ്പേസില്‍ കൊവിഡ് ബാധിതര്‍ക്കായി 10,100 കിടക്കകളുള്ള ആശുപത്രി സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു.

കൊവിഡ് രോഗികളെ ചികിത്സിക്കാൻ റോബോട്ടുകളെ ഉപയോഗിക്കാൻ കർണാടക

നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും എണ്ണത്തില്‍ കുറവുള്ളതിനാല്‍ രോഗികളെ ചികിത്സിക്കാന്‍ ഉയർന്ന നിലവാരമുള്ള റോബോട്ടുകളെ തയ്യാറാക്കനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍. രോഗികളുമായി സമ്പര്‍ക്കം കുറച്ച് അവരെ ചികിത്സിക്കാന്‍ ഇത്തരത്തിലുള്ള റോബോട്ടുകള്‍ സഹായിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീക്ഷ. റോബോട്ടുകളെ ചികിത്സക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ജയദേവ ആശുപത്രി ഡയറക്ടറും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ.മഞ്ജുനാഥ് പറഞ്ഞു.

ABOUT THE AUTHOR

...view details