മംഗളൂരുവില്‍ കൊല്ലപ്പട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെയ്പ്പിലാണ് മംഗളൂരുവില്‍ രണ്ട് പേർ കൊല്ലപ്പെട്ടത്.
കർണാടക: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ മംഗളൂരുവില്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടവർക്ക് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്10 ലക്ഷം രൂപ നല്‍കും. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് മംഗളൂരുവില്‍ രണ്ട് പേർ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്തു കൊണ്ടാണ് മംഗളൂരുവില്‍ സന്ദർശനം നടത്താൻ ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് അനുമതി കൊടുത്തിട്ട് സിദ്ധരാമയ്യക്ക് സന്ദർശന അനുമതി നല്‍കാത്തത് എന്ന ചോദ്യത്തിന് ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് യെദ്യൂരപ്പ മറുപടി നല്‍കി. മംഗളൂരുവിലെ കർഫ്യൂ പിൻവലിച്ചതായും ആരെയും സന്ദർശിക്കാൻ അനുവദിക്കാതിരുന്നിട്ടില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു