ബെംഗളൂരു:രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കർണാടക സർക്കാർ ടെലിമെഡിസിന് അനുമതി നൽകി. 21 ദിവസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത് വഴി ഫോണിലൂടെ ഡോക്ടർമാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും രോഗ സംബന്ധമായ വിദഗ്‌ധോപദേശം തേടാം. എന്നാൽ ഡോക്ടർമാർ കുത്തിവയ്പ്പുകളോ ഡ്രിപ്പുകളോ പോലുള്ള മരുന്നുകൾ നിർദേശിക്കാൻ പാടില്ല. ഡോക്ടറും രോഗിയും പരിചിതരായിരിക്കണമെന്നും കൗൺസിലിങ്ങിന്‍റെയോ ടാബ്‌ലെറ്റുകളുടെയോ സഹായത്തോടെ പരിഹരിക്കാനാകുന്ന കേസുകൾ മാത്രമേ പരിഗണിക്കാവൂ എന്നും സർക്കാർ അറിയിച്ചു.
ടെലിമെഡിസിന് അനുമതി നൽകി കർണാടക സർക്കാർ - ടെലിമെഡിസിൻ
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 21 ദിവസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

കർണാടക
അതേസമയം രോഗികൾക്ക് പരിശോധനാ വിവരങ്ങളും സ്കാനിങ് റിപ്പോർട്ടും ഡോക്ടറുമായി പങ്കുവെക്കാവുന്നതാണ്.