ബെംഗളൂരു:കർണാടക വനം മന്ത്രി ആനന്ദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ചുമ ഒഴിച്ചാൽ അദ്ദേഹത്തിന് മറ്റ് ശാരീരിക അസ്വസ്ഥതകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.വീട്ടിൽ താമസിച്ച് ചികിത്സ തുടരുമോ അതോ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമോ എന്ന കാര്യം തീരുമാനമായിട്ടില്ല. ഫോൺ കോളുകളോടും സന്ദേശങ്ങളോടും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
കർണാടക വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആരോഗ്യ നില തൃപ്തികരം - ആനന്ദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ വീട്ടിലുള്ള ആനന്ദ് സിംഗ്, വീട്ടിൽ താമസിച്ച് ചികിത്സ തുടരുമോ അതോ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.
![കർണാടക വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആരോഗ്യ നില തൃപ്തികരം Karnataka Forest Minister tests Covid-19 positive Forest Minister tests Covid-19 positive Anand Singh tested positive for Coronavirus Karnataka Forest Minister Anand Singh കർണാടക വനം മന്ത്രി ആനന്ദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു മന്ത്രിക്ക് കൊവിഡ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു കർണാടക വനം മന്ത്രി ആനന്ദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു കർണാടക വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8181928-154-8181928-1595773768534.jpg)
കർണാടക വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആരോഗ്യ നില തൃപ്തികരം
അതേ സമയം, ശനിയാഴ്ച 222 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബെല്ലാരി ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 3,511 ആയി. 1902 സജീവ കേസുകളാണ് ജില്ലയിൽ ഉള്ളത്. ജില്ലയിൽ ഇതുവരെ 69 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് 313 കിലോമീറ്റർ വടക്കാണ് ബല്ലാരി ജില്ല.