ബെംഗളൂരു: സ്വകാര്യ ക്ലിനിക്കുകൾ, മരപ്പണിക്കാർ, പ്ലംബർമാർ, ഇലക്‌ട്രീഷ്യന്‍മാര്‍, മെക്കാനിക്ക് എന്നിവർക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് കർണാടക സർക്കാർ. എന്നാൽ കൊവിഡ് -19 ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ പറഞ്ഞു.
കർണാടകയിൽ പരിമിതമായ ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി - കർണാടക
കൊവിഡ് -19 ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കില്ലെന്നും മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ
അവശ്യവസ്തുക്കളുടെയും ചരൽ, മണൽ, സിമന്‍റ്, ഉരുക്ക് തുടങ്ങിയ നിർമാണ സാമഗ്രികളുടെയും ഗതാഗതത്തിനും നിയന്ത്രണമുണ്ടാകില്ല. നിർമാണത്തൊഴിലാളികളെ ജോലി ചെയ്യുന്നിടത്ത് തുടരാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐടി-ബിടി കമ്പനികളുടെ തൊഴിലാളികളിൽ 33 ശതമാനം പേരെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കും. വെള്ളിയാഴ്ച മുതൽ ഹരിതമേഖലയിൽ ഇളവ് വരുത്തുമെങ്കിലും, സാമൂഹിക അകലം പാലിക്കണമെന്നും കഴിവതും എല്ലാവരും വീടുകളിൽ തുടരണമെന്നും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും മദ്യ വിൽപ്പനയ്ക്കുള്ള നിയന്ത്രണം മെയ് 3 വരെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കൊവിഡ് -19 ബാധിത പ്രദേശങ്ങളിൽ സബ് രജിസ്ട്രാർ ഓഫീസുകള്‍ തുറന്ന് പ്രവർത്തിക്കും.