മുംബൈ: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നാലെ മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന വിമത എംഎഎല്‍എമാരെ അനുനയിപ്പിക്കാൻ മുംബൈയിലെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ പൊലീസ് കസ്റ്റഡിയിൽ. എംഎൽഎമാരെ കാണാനെത്തിയ ശിവകുമാറിനെ നേരത്തെ മുംബൈ പൊലീസ് തടഞ്ഞിരുന്നു. ഇതെ തുടർന്ന് ശിവകുമാർ ഹോട്ടലിന് മുന്നിൽ ധർണ നടത്തി. ഇതിനിടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തു നിന്നും മാറ്റിയത്.
എംഎല്‍എമാരെ കാണാൻ മുംബൈയില്‍ എത്തിയ ഡികെ ശിവകുമാർ പൊലീസ് കസ്റ്റഡിയില്‍ - കർണാടക മന്ത്രി ഡികെ ശിവകുമാർ
രാജി വെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാർ മുംബൈയിലെത്തിയത്
നേരത്തെ ശിവകുമാറിന് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഹോട്ടലിന് ചുറ്റും മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കർണാടക സ്പീക്കർ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് വിമത എംഎല്‍എമാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അതിനിടെ, തങ്ങൾക്ക്
ഭീഷണിയുണ്ടെന്ന് കാണിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കും ഡികെ ശിവകുമാറിനും എതിരെ വിമത എംഎല്‍എമാര്‍ പരാതി നൽകിയിട്ടുണ്ട്. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് കനത്ത സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്.