ന്യൂഡൽഹി:കര്‍ണാടക പിസിസി പ്രസിഡന്‍റായി ഡികെ ശിവകുമാറിനെയും ഡല്‍ഹി പിസിസി പ്രസിഡന്‍റായി അനില്‍ ചൗധരിയെയും നിയമിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കർണ്ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റുമാരായി ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കോളി, സലീം അഹമ്മദ് എന്നിവരെ നിയമിച്ചു. ഡല്‍ഹിയില്‍ അഭിഷേക് ദത്ത്, ജയ് കിഷന്‍, മുദിത് അഗര്‍വാള്‍, അലി ഹസ്സന്‍, ശിവാനി ചോപ്ര എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ - കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ
കർണ്ണാടകയിൽ വര്‍ക്കിങ് പ്രസിഡന്‍റുമാരായി ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കോളി, സലീം അഹമ്മദ് എന്നിവരെ നിയമിച്ചു.
![കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ Congress state presidents D.K. Shivakumar Karnataka party chief Anil Chaudhary Delhi Congress party chief Sonia Gandhi new Congress state presidents കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6370824-294-6370824-1583927697725.jpg)
കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ചീഫ് വിപ്പായി എം. നാരായണസ്വാമിയെയും ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലി ചീഫ് വിപ്പായി അജയ് സിങ്ങിനെയും നിയമിക്കാൻ സോണിയ ഗാന്ധി അംഗീകാരം നൽകി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് പാർട്ടിയുടെയും പ്രതിപക്ഷത്തിന്‍റെയും നേതാവായി തുടരും.