ബെംഗളൂരു:കര്‍ണാടകയില്‍ 3,130 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 8,05,947 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 42 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,947 ആയി. ഇന്ന് 8,715 പേര്‍ രോഗമുക്തരായി. ഇതുവരെ 7,19,558 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കര്‍ണാടകയില്‍ 3,130 പേര്‍ക്ക് കൂടി കൊവിഡ് - ബാംഗ്ലൂര്‍ കൊവിഡ്
42 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 75,423 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 3130 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 75,423 പേരാണ് ചികിത്സയില്‍ തുടരുന്നത്. 942 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.75 % ആണ്. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1.34% ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.