കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 28877 ആയി - karnataka corona latest news
54 പേരാണ് കൊവിഡ് ബാധിച്ച് ബുധനാഴ്‌ച മരിച്ചത്
CORONA
ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി 2062 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ മാത്രം 1148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോട സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 28877 ആയി ഉയര്‍ന്നു. 54 പേര്‍ക്കാണ് ബുധനാഴ്ച മാത്രം കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കര്‍ണാടകയിലെ ആകെ മരണസംഖ്യ 470 ആണ്. ഇന്ന് 778 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് സുഖം പ്രാപിച്ചത് 11876 പേരാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 16527 പേരാണ് ചികിത്സയിലുള്ളത്.