ബെംഗളൂരു: കർണാടകയിൽ 3,176 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇത് സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണ്. ഇതോടെ കർണാടകയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 47,253 ആയി ഉയർന്നു. പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ 1975 കേസുകൾ ബെംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 928 ആയി.
കർണാടകയിൽ 3,176 പേർക്ക് കൂടി കൊവിഡ് - ബെംഗളൂരു
കർണാടകയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 47,253 ആയി ഉയർന്നു
![കർണാടകയിൽ 3,176 പേർക്ക് കൂടി കൊവിഡ് karnataka covid covid cases kovid 19 Banglore ബെംഗളൂരു covid updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8041630-837-8041630-1594832589252.jpg)
കർണാടകയിൽ 3,176 പേർക്ക് കൂടി കൊവിഡ്
അതേസമയം സംസ്ഥാനത്ത് 1,076 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 27,853 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.