ബെംഗളൂരു: കർണാടകയിൽ ഇന്ന് 1,280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ പുതിയതായി രോഗമുക്തി നേടിയവരുടെ എണ്ണം 1,060 ആണ്. ഇതോടെ, സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,95,284 ആയി ഉയർന്നു. ഇതുവരെ 8,58,370 ആളുകൾ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.
കർണാടകയിൽ 1,280 പുതിയ കൊവിഡ് ബാധിതർ - കർണാടക കൊവിഡ് വാർത്ത
കർണാടകയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 25,015 രോഗികളാണ്. ഇന്ന് 13 പേർ മരിച്ചു
കർണാടകയിൽ 1,280 പുതിയ കൊവിഡ് ബാധിതർ
കർണാടകയിൽ വൈറസ് ബാധിച്ച് 13 രോഗികളാണ് മരിച്ചത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 11,880 ആയി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 25,015 രോഗികളാണ്.