കർണാടകയിൽ 1,781 പേർക്ക് കൂടി കൊവിഡ്
17 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,621 ആയി.
കർണാടകയിൽ 1,781 പേർക്ക് കൂടി കൊവിഡ്
ബെംഗളൂരു: കർണാടകയിൽ 1,781 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 8,69,561 ആയി ഉയർന്നു. 17 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,621 ആയി. അതേസമയം സംസ്ഥാനത്ത് 2,181 പേർ കൂടി രോഗമുക്തി നേടി. 24,752 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗമുക്തരുടെ എണ്ണം 8,33,169 ആയി. സംസ്ഥാനത്ത് ഇതുവരെ 99,81,137 സാമ്പിളുകളാണ് പരിശോധിച്ചത്.