കര്‍ണാടകയില്‍ 8244 പുതിയ കൊവിഡ് രോഗികള്‍ - കര്‍ണാടക കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 98,463 ആയി.
![കര്‍ണാടകയില്‍ 8244 പുതിയ കൊവിഡ് രോഗികള്‍ Karnataka Covid Update Karnataka Covid news covid news കര്‍ണാടക കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8803036-thumbnail-3x2-k.jpg)
കര്‍ണാടകയില്‍ 8244 പുതിയ കൊവിഡ് രോഗികള്‍
ബെംഗളൂരു: കര്‍ണാടകയില്‍ 8244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8865 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 98,463 ആയി. ആകെ 3,61,823 പേരാണ് സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 മരണങ്ങളും കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7384 ആയി.