കർണാടകയില്‍ കൊവിഡ് മരണസംഖ്യ 7000 കടന്നു - Covid news latest
98,326 പേരാണ് കർണാടകയില്‍ നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്
കർണാടകയില്‍ കൊവിഡ് മരണസംഖ്യ 7000 കടന്നു
ബെംഗളൂരു: കർണാടകയില്‍ വെള്ളിയാഴ്‌ച 9464 പുതിയ കൊവിഡ് കേസുകളും 130 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 4,40,411 ആയി ഉയർന്നു. 7067 മരണങ്ങളാണ് കർണാടകയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. നിലവില്‍ 98,326 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.